Connect with us

Kerala

ലഹരി മരുന്ന് കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പടെ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

Published

|

Last Updated

കൊച്ചി | ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പടെ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.

2015 ജനുവരി 30ന് ഷൈനും നാല് യുവതികളും ചേര്‍ന്ന് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് സ്‌മോക് പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. കേസിലെ മൂന്നാം പ്രതിയായിരുന്നു ഷൈന്‍.

പ്രതികള്‍ക്കായി അഡ്വ. രാമന്‍ പിള്ളൈ, കെ ആര്‍ വിനോദ് , ടി ഡി റോബിന്‍, പി ജെ പോള്‍സണ്‍, മുഹമ്മദ് സബ തുടങ്ങിയവരും പ്രോസിക്യൂഷനു വേണ്ടി ജോര്‍ജ് ജോസഫും ഹാജരായി.