Connect with us

aryan khan

ലഹരി മരുന്ന് കേസ്: ഗൂഢാലോചനക്ക് ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് കോടതി

ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ തെറ്റായി യാതൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

Published

|

Last Updated

മുംബൈ | ലഹരി മരുന്ന് കേസിലെ ഗൂഢാലോചനക്ക് ആര്യന്‍ ഖാനെതിരെ യാതൊരു തെളിവുമില്ലെന്ന് ബോംബെ ഹൈക്കോടതി. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, ആര്യന്‍ ഖാന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയതിനാണ് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഇന്ന് പുറത്തുവന്ന കോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്.

ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളില്‍ തെറ്റായി യാതൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണ വിധേയര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ ഒന്നിച്ചു സമ്മതിച്ചുവെന്ന് കോടതിക്ക് ബോധ്യപ്പെടാന്‍ തക്കവിധത്തിലുള്ള തെളിവില്ല. മൂന്ന് പേരും ഒരേ ആഡംബര കപ്പലില്‍ സഞ്ചരിച്ചുവെന്നത് അവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്താനുള്ള ഹേതുവല്ലെന്നും കോടതി വ്യക്തമാക്കി.

ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഉത്തരവിന്റെ വിശദാംശങ്ങള്‍ ഇന്നാണ് പുറത്തുവന്നത്.

Latest