Connect with us

National

മയക്കുമരുന്ന് കേസ്; രോഹിത് റെഢ്ഢി എം എല്‍ എക്കും നടി രാകുല്‍പ്രീത് സിങിനും ഇ ഡി സമന്‍സ്

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്.

Published

|

Last Updated

ന്യൂഡല്‍ഹി | മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ട് പ്രമുഖര്‍ക്ക് ഇ ഡി സമന്‍സ്. ബി ആര്‍ എസ് പാര്‍ട്ടി നേതാവും ടാണ്ടുല്‍ എം എല്‍ എയുമായ പൈലറ്റ് രോഹിത് റെഡ്ഢി, ബോളിവുഡ് നടി രാകുല്‍പ്രീത് സിങ് എന്നിവര്‍ക്കാണ് സമന്‍സ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.

മൂന്ന് വര്‍ഷം മുമ്പുള്ള മയക്കുമരുന്ന് കേസിലെ സാക്ഷിയും ഹരജിക്കാരനുമാണ് രോഹിത് റെഡ്ഢി. ഇ ഡി മുമ്പാകെ ഹാജരാകുമെന്ന് റെഡ്ഢി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റെഡ്ഢിയുടെ മൊഴി പ്രാദേശിക കോടതി രേഖപ്പെടുത്തിയിരുന്നു.

DR

 

---- facebook comment plugin here -----

Latest