Kerala
മയക്കുമരുന്നു വില്‍പ്പനക്കാരനായ ഡോക്ടര്‍ കോഴിക്കോട്ട് പിടിയില്‍
പാലക്കാട് കരിമ്പ സ്വദേശി ഡോ.വിഷ്ണുരാജ്(29) ആണ് കോഴിക്കോട് കൊടുവള്ളിയില്‍ എം ഡി എം എയുമായി പിടിയിലായത്

കോഴിക്കോട് | മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രമുഖനായ ഡോക്ടര്‍ പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി ഡോ.വിഷ്ണുരാജ്(29) ആണ് കോഴിക്കോട് കൊടുവള്ളിയില്‍ എം ഡി എം എയുമായി പിടിയിലായത്. ഇയാളില്‍ നിന്ന് 15 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. രണ്ട് മാസമായി സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് ടൗണ്‍, എന്‍ ഐ ടി, കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വില്‍പന നടത്തുന്നത്.
കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ട്. രണ്ടു പേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ പിടിയിലായ ഡോക്ടര്‍ക്കൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്നവരാണ്. വിഷ്ണുരാജിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.