Connect with us

Kerala

കേരളത്തില്‍ മയക്കുമരുന്ന് വിതരണം; നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെയാണ് ബെംഗളൂരുവില്‍ വച്ച് ഇന്നലെ കൊച്ചി പോലീസ് പിടികൂടിയത്.

Published

|

Last Updated

കൊച്ചി | കേരളമുള്‍പ്പടെ രാജ്യാന്തര തലത്തില്‍ നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെയാണ് ബെംഗളൂരുവില്‍ വച്ച് ഇന്നലെ കൊച്ചി പോലീസ് പിടികൂടിയത്.

കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബെംഗളൂരുവില്‍ നിന്നും പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് കൂടുതല്‍ അളവില്‍ കേരളത്തിലെത്തിക്കുന്ന ഇയാളടക്കമുള്ള റാക്കറ്റുകളെ കേന്ദ്രീകരിച്ചും കേരളം ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ടെന്നുള്ള വിവരത്തെ കുറിച്ചും അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. പ്രതിയെ കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

അന്വേഷണ സംഘത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, തൃക്കാക്കര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി ബി അനീഷ്, അമ്പലമേട് പോലീസ് സ്റ്റേഷന്‍ എസ് ഐ. അരുണ്‍കുമാര്‍, പോലീസുദ്യോഗസ്ഥരായ ലെജിത്ത്, ജാബിര്‍, രഞ്ജിത്ത്, സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest