Connect with us

Kerala

പോലീസുകാര്‍ക്കെതിരെ ലഹരി സംഘത്തിന്റെ ആക്രമണം; ആറുപേര്‍ കസ്റ്റഡിയില്‍

മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ മഹേഷ്, ശരത്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

പാല | കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ പോലീസുകാരെ ലഹരി സംഘം ആക്രമിച്ചു.
സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒമാരായ മഹേഷ്, ശരത്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ലഹരി സംഘത്തിലെ ആറുപേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്.