Connect with us

Kerala

വീട്ടില്‍ നിന്നും എംഡിഎംഎ അടക്കമുള്ള ലഹരിയുല്‍പ്പന്നങ്ങളും തൂക്കുന്ന മെഷീനും പിടിച്ചെടുത്തു; പ്രതി ഓടി രക്ഷപ്പെട്ടു

പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു.

Published

|

Last Updated

പത്തനംതിട്ട |   എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിയുല്‍പ്പന്നങ്ങളും തൂക്കുന്ന മെഷീനും മറ്റും യുവാവിന്റെ വീട്ടില്‍ നിന്നും ഡാന്‍സാഫ് സംഘം പിടികൂടി. തിരുവല്ല കുറ്റൂര്‍, തുണ്ടിത്തറയില്‍ വീട്ടില്‍ എസ് ശ്യാകുമാര്‍(35)ന്റെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. പരിശോധനയില്‍ 0.4 ഗ്രാം എം ഡി എം എ, 15 ഗ്രാം ഗഞ്ചാവ്, ഡിജിറ്റല്‍ വെയിങ് മെഷീന്‍, 0.60 ഗ്രാം ചരസ്സ്, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ് , ഓ സി ബി പേപ്പറുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു പോലീസ് നടപടി. പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വാര്‍ഡ് മെമ്പര്‍, പ്രതിയുടെ ബന്ധുക്കള്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മുറിയുടെ പൂട്ട് പൊളിച്ചുള്ളില്‍ കയറിയാണ് ഇവ പിടിച്ചെടുത്തത്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Latest