Kerala
മയക്കുമരുന്ന് തടയല്‍; വിദ്യാര്‍ഥി-സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഈ മാസം 30നാണ് യോഗം

തിരുവനന്തപുരം | സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിന് വിദ്യാര്‍ഥി സംഘടനകളുടെയും സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി.
ഈ മാസം 30നാണ് യോഗം.
യോഗത്തില്‍ മയക്കുമരുന്നു ശൃംഖലയുടെ വേരറുക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ ഒരു യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാറിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവും നിയമസഭയെ അറിയിച്ചിരുന്നു.
---- facebook comment plugin here -----