Connect with us

Kerala

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; സംഘത്തിലെ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍

സുഡാന്‍ സ്വദേശി ഫാരിസ് മുക്താര്‍ ബാബിഖര്‍ അലി, ഫലസ്തീന്‍ സ്വദേശി അസൈന്‍ എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്.

Published

|

Last Updated

തൃശൂര്‍ | കേരളത്തിലേക്ക് മാരക മയക്കു മരുന്നായ എം ഡി എം എ കടത്തിയ വിദേശ സംഘം ബെംഗളൂരുവില്‍ പിടിയില്‍. സുഡാന്‍ സ്വദേശി ഫാരിസ് മുക്താര്‍ ബാബിഖര്‍ അലി, ഫലസ്തീന്‍ സ്വദേശി അസൈന്‍ എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്. അസൈനില്‍ നിന്ന് 380 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. ഇയാളെ ബെംഗളൂരു പോലീസിന് കൈമാറി. ബെംഗളൂരുവിലെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

കഴിഞ്ഞ മേയില്‍ ചാവക്കാട് സ്വദേശിയായ ബുഹാറുദ്ദീനെ 197 ഗ്രാം എം ഡി എം എയുമായി മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ തനിക്ക് മയക്കുമരുന്ന് കൈമാറുന്ന സുഡാന്‍ സ്വദേശിയെ കുറിച്ച് ബുഹാറുദ്ദീന്‍ വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണുത്തി പോലീസും ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുഡാന്‍, ഫലസ്തീന്‍ സ്വദേശികളെ പിടികൂടുകയായിരുന്നു.

 

---- facebook comment plugin here -----

Latest