International
ലഹരിക്കടത്ത്: സഊദിയില്‍ വിദേശിയെ തൂക്കിലേറ്റി
അഫ്ഗാനിസ്ഥാന്‍ സ്വദേശി ബാദ്ഷാ ഖുല്‍ സുലൈമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്

മക്ക | മാരക ലഹരി ഉത്പന്നമായ ഹെറോയിന്‍ കടത്തിയതിന് മക്കയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ബാദ്ഷാ ഖുല്‍ സുലൈമാനിയുടെ ശിക്ഷയാണ് നടപ്പാക്കിയത്.
സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതിയുടെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതോടെ ശരീഅത്ത് നിയമം അനുസരിച്ച് ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ വിപത്തില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകള്‍ ചുമത്തുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു