Connect with us

Kerala

ലഹരിക്കടത്ത്; മുഖ്യ പ്രതി ഇജാസിനെ പുറത്താക്കി സി പി എം, ഷാനവാസിന് സസ്‌പെന്‍ഷന്‍

ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷന്‍.

Published

|

Last Updated

കൊല്ലം | കൊല്ലം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സി പി എമ്മില്‍ നടപടി. രണ്ടുപേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കേസിലെ മുഖ്യ പ്രതി ഇജാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സീ വ്യൂ ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ഇജാസ്.

പാര്‍ട്ടി ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ അറിയിച്ചു. ഷാനവാസ് ലോറി വാങ്ങിയപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല. ലോറി വാടകക്ക് നല്‍കിയപ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും പാര്‍ട്ടി വിലയിരുത്തി. ഷാനവാസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. ഹരിശങ്കര്‍, ബാബുജാന്‍, ജി വേണുഗോപാല്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍.

ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. മന്ത്രി സജി ചെറിയാനും യോഗത്തില്‍ പങ്കെടുത്തു.

Latest