Connect with us

National

പഴം ഇറക്കുമതിയുടെ മറവിൽ കോടികളുടെ ലഹരിക്കടത്ത്; മലയാളി അറസ്റ്റിൽ

യുമിറ്റോ ഇന്റർനാഷണൽ ഫുഡ്സ് കമ്പനി ഡയറ്കടറായ മലയാളി വിജിൻ വർഗീസാണ് മുംബൈയിൽ പിടിയിലായത്.

Published

|

Last Updated

ന്യൂഡൽഹി | പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്ത് വൻ ലഹരിക്കടത്ത്. യുമിറ്റോ ഇന്റർനാഷണൽ ഫുഡ്സ് കമ്പനി ഡയറ്കടറായ മലയാളി വിജിൻ വർഗീസാണ് മുംബൈയിൽ പിടിയിലായത്. ഡി ആർ ഐ അധികൃതർ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കാലടി സ്വദേശിയാണ് ഇയാൾ.

വെള്ളിയാഴ്ച 1470 കോടി രൂപയുടെ മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒൻപത് കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകൾ എത്തിയത്. തുടർന്ന് ഇയാളെ ഡി ആർ ഐ കസ്റ്റഡിയിൽ എടുക്കുകയായിരന്നു.

ഇയാളുടെ കൂട്ടുാളി മൻസൂർ തച്ചാംപറമ്പിലിനെ കണ്ടെത്താനായി ഡി ആർ ഐ സംഘം തിരച്ചിൽ നടത്തുകയാണ്. മോർ ഫ്രഷ് എക്സ്പോർട്ട് ഉടമയാണ് മൻസൂർ. ലഹരിക്കടത്തിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡി ആർ ഐ അധികൃതർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ എറണാകുളം കാലടിയിലെ ഇയാളുടെ സ്ഥാപനത്തിൽ റവന്യൂ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴം ഇറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിന്റെ ഇറക്കുമതി ഇടപാടുകൾ പരിശോധിച്ച് വരികയാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇവർ ഇറക്കുമതി നടത്തിയിരുന്നത്. ഇതിന്റെ മറവിൽ ലഹരിക്കടത്ത് നടന്നോ എന്നാണ് പരിശോധിക്കുന്നത്.

Latest