Kerala
കേരളത്തില്‍ യുവാക്കളിലെ ലഹരി ഉപയോഗവും അക്രമങ്ങളും:സിനിമ അടക്കമുള്ള ജനകീയ മാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി പരിശോധിക്കണം;കേന്ദ്രത്തിന് കത്തയച്ച് ഹാരിസ് ബീരാന്‍ എംപി
കേന്ദ്രം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ഹാരിസ് ബീരാന്‍ എം പി സൂചിപ്പിച്ചു.

ന്യൂഡല്‍ഹി \ കേരളത്തില്‍ യുവാക്കളുടെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും ആശങ്ക അറിയിച്ച് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി കത്ത യച്ചു. കലാസ്വാതന്ത്ര്യം അനിവാര്യമാണെങ്കിലും സാമൂഹിക പെരുമാറ്റത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്നതാണ് ഉള്ളടക്കമെങ്കില്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്യണമെന്ന് ഹാരിസ് ബീരാന്‍ എം പി സൂചിപ്പിച്ചു.
തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന കൂട്ടക്കൊല, കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം, മാതാപിതാക്കള്‍ക്ക് നേരെയുള്ള മക്കളുടെ അതിക്രമങ്ങള്‍, മയക്കുമരുന്ന് ഉപയോഗം മൂലമുള്ള വര്‍ധിച്ച ആത്മഹത്യാ നിരക്ക്, തുടങ്ങിയ വിവിധ വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിക്ക് കത്തയച്ചത്. അക്രമ, ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം കര്‍ശനമായി നിയന്ത്രിക്കുക, സ്‌കൂള്‍, പോലീസ്, മാധ്യമങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ സഹകരണാടിസ്ഥാനത്തില്‍ കര്‍ശന ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഹാരിസ് ബീരാന്‍ എം പി നിര്‍ദ്ദേശിച്ചു.