National
നിശാ പാര്‍ട്ടിയിലെ മയക്ക്മരുന്ന് ഉപയോഗം; നടി ഹേമ അറസ്റ്റില്‍
ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.
ബെംഗളൂരു | മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ തെലുങ്ക് നടി ഹേമയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിശാ പാര്‍ട്ടിയില്‍ നടി മയക്കുമരുന്ന് ഉപയോഗിച്ചിതയായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്.
മെയ് 19ന് രാത്രി നഗരത്തിലെ ഫാംഹൗസിലാണ് പാര്‍ട്ടി നടന്നത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെ നിന്ന് 17 എം ഡി എം എ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ 5 പേര്‍ അറസ്റ്റിലാവുകയുമുണ്ടായി.പാര്‍ട്ടിയില്‍ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തിരുന്നു.ഇതില്‍ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു.
---- facebook comment plugin here -----