Connect with us

Kerala

'യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതല്‍; മലയാള സിനിമ മാഫിയ സംഘങ്ങളുടെ പിടിയില്‍'

നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയവരില്‍ ഉന്നതരും

Published

|

Last Updated

തിരുവനന്തപുരം |  മലയാള സിനിമ മേഖലയില്‍ യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്ന മാഫിയ സംഘമുണ്ടെന്നും പലരും പ്രാണഭയത്തോടെയാണ് കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നടിമാര്‍ക്കെതിരെ ലൈംഗികാതിക്രമം കാട്ടിയവരില്‍ ഉന്നതരും ഉള്‍പ്പെടുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളില്‍. നടിമാര്‍ മൊഴി നല്‍കിയത് ഭീതിയോടെ. അതിജീവതകള്‍ പോലീസില്‍ പരാതിപ്പെടാത്തത് ജീവഭയം കാരണമാണ്. പരാതിപ്പെട്ടാല്‍ കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയുയരും. ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തവരെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നു.

നടിമാരെ ലൈംഗിക വസ്തുവായി മാത്രം  കാണുന്നു. വനിതാ നിര്‍മാതാക്കളെ നടന്‍മാരും സംവിധായകരും അപമാനിക്കുന്നു. സിനിമ ക്രിമനലുകളുടെ ഇടത്താവളമാണ്. ജൂനിയര്‍ താരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും വിവേചനമുണ്ടെന്നും സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.