Connect with us

drugs in cinema industry

സിനിമാതാരങ്ങളുടെ ലഹരി ഉപയോഗം: പേരുവിവരങ്ങൾ കൈമാറിയാൽ അന്വേഷിക്കാമെന്ന് മന്ത്രി

പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗ ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ലഹരി ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമ നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിർമാതാക്കളുടെ സംഘടന നിലപാട് എടുത്തത്. വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ സിനിമാ പ്രവർത്തകരുടെ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെയാണ് യുവതാരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമാസംഘടനകൾ അറിയിച്ചത്.

Latest