Kerala
വലിയതുറയില്‍ മയക്കുമരുന്ന് പിടികൂടി; ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
വലിയതുറ സ്വദേശി ടിന്‍സാനെ ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. നൈട്രാസെപാം മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം | മയക്കുമരുന്നുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ടിന്‍സാനെ ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
നൈട്രാസെപാം മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മൊത്തത്തില്‍ 33.87 ഗ്രാം വരുന്ന 60 നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനുമാണ് പിടികൂടിയത്.
തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ പി ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ലോറന്‍സ്, ദിലീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ഗിരീഷ്, പ്രബോധ് എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.