Kuwait
ക്രിസ്മസ് സമ്മാനമായി പാര്‍സലില്‍ അയച്ചത് മയക്കു മരുന്ന്; പിടിച്ചെടുത്ത് കസ്റ്റംസ്
കളി മണ്ണില്‍ നിര്‍മ്മിച്ച പാത്രത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്ക് മരുന്ന്

കുവൈത്ത് സിറ്റി |കുവൈത്തില്‍ ക്രിസ്മസ് സമ്മാനമായി അയച്ച പാര്‍സലില്‍ നിന്ന് ഒരു കിലോ തൂക്കം വരുന്ന മയക്കു മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു.
യൂറോപ്യന്‍ രാജ്യത്ത് നിന്ന് കുവൈത്തിലെ താമസക്കാരന്റെ അഡ്രസില്‍ ആണ് പാര്‍സല്‍ എത്തിയത്. കളി മണ്ണില്‍ നിര്‍മ്മിച്ച പാത്രത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്ക് മരുന്ന്.
സംശയം തോന്നിയ വിമാനത്താവളത്തിലെ പാര്‍സല്‍ വിഭാഗം കസ്റ്റംസ് ഉദ്ദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് കണ്ടെത്തിയത്.
---- facebook comment plugin here -----