Kerala
മയക്കുമരുന്ന്; താമരശ്ശേരിയിലും പെരിന്തല്‍മണ്ണയിലുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍
താമരശ്ശേരിയിലും പെരിന്തല്‍മണ്ണയിലുമായാണ് എക്‌സൈസ് റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിക്കുകയും കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

കോഴിക്കോട്/മലപ്പുറം | മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. താമരശ്ശേരിയിലും പെരിന്തല്‍മണ്ണയിലുമായാണ് എക്‌സൈസ് റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിക്കുകയും കൈവശം വച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
താമരശ്ശേരി പൂനൂരില്‍ 11 ഗ്രാം ഹെറോയിനുമായി മുതാബിര്‍ ഹുസൈന്‍ എന്നയാളാണ് പിടിയിലായത്. താമരശ്ശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജി തമ്പിയും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ 10.24 ഗ്രാം ഹെറോയിനുമായി ഇസ്മായില്‍ അലി, ഇസാജുല്‍ ഹഖ് എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചത്.