Connect with us

National

ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിച്ച 108 കോടിയുടെ ലഹരിവസ്ഥുക്കള്‍ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

പ്രധാന പ്രതിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ചെന്നൈ | ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിച്ച 108 കോടി യുടെ ലഹരിവസ്ഥുക്കള്‍ തമിഴ്‌നാട്ടില്‍ വെച്ച് പിടികൂടി. 99 കിലോഗ്രാം ഹാഷിഷ് ആണ് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ചെന്നൈ സോണ്‍ റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. പ്രധാന പ്രതിയടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ മണ്ഡപം തീരം വഴി ശ്രീലങ്കയിലേക്ക് ലഹരി കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിച്ചെടുത്ത ബോട്ടും മറ്റ് വസ്ഥുക്കളും മണ്ഡപം കോസ്റ്റ് ഗാര്‍ഡ് സ്‌റ്റേഷനില്‍ എത്തിച്ചു.

പാമ്പാന്‍ തീരദേശത്തുള്ള ഒരാള്‍ നല്‍കിയ ലഹരി വസ്ഥുക്കളാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഉള്‍ക്കടലില്‍ നിന്ന് ശ്രീലങ്കയില്‍ നിന്നുള്ളവര്‍ക്ക് കൈമാറാനായിരുന്നു പദ്ധതിയെന്നും ഇവര്‍ വ്യക്തമാക്കി. പിടിയിലായ നാല് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്.