Kerala
മദ്യലഹരിയില്‍ വനത്തിനുള്ളില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു
കണ്ണങ്കുഴിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കൊലപാതകം ഉണ്ടായത്
തൃശ്ശൂര്‍ | മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. അതിരപ്പിള്ളി വാഴച്ചാല്‍ ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് സഹോദരന്‍ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്.
കണ്ണങ്കുഴിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കൊലപാതകം ഉണ്ടായത്. മദ്യലഹരിയിലാണ് ചന്ദ്രമണി കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ചന്ദ്രമണി, സത്യന്‍, രാജാമണി എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവര്‍ ഒരുമിച്ച് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ സത്യനും ചന്ദ്രമണിയും തമ്മില്‍ മദ്യപിച്ചുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
---- facebook comment plugin here -----