Connect with us

Kerala

മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു; ഭാര്യയും മക്കളും രക്ഷപ്പെട്ടു

Published

|

Last Updated

കൊല്ലം | മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ട പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പതിവുപോലെ ഇന്നും മദ്യപിച്ച് വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു.

 

Latest