Kerala
കോട്ടയത്ത് യുവാക്കള്‍ മദ്യലഹരിയില്‍ എടിഎമ്മും കാറുകളും അടിച്ചു തകര്‍ത്തു
സംഭവ ശേഷം രക്ഷപ്പെട്ട യുവാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം | പുതുപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാക്കളുടെ അക്രമം. എടിഎം കൗണ്ടറും കാറും അടിച്ചു തകര്‍ത്തു. പുതുപ്പള്ളി കവലയ്ക്കും അങ്ങാടിക്കലിനും ഇടയില്‍ കുട്ടന്‍ചിറപ്പടിയില്‍ രാത്രി എട്ടോടെയാണ് സംഭവം
ഹോട്ടലില്‍ കയറിയ രണ്ട് യുവാക്കള്‍ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുമായി ആദ്യം തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറില്‍ പോവുകയും അവിടെ ആക്രമണം നടത്തിയ ശേഷം തിരികെയെത്തി ഹോട്ടലിനുനേരെ കല്ലെറിയുകയും ചെയ്തു. ഇതിനുശേഷം സമീപത്തെ എടിഎമ്മും ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകളും തല്ലിത്തകര്‍ത്തു. സംഭവ ശേഷം രക്ഷപ്പെട്ട യുവാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----