Kerala
മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കോഴിക്കോട് | ഓട്ടോ ഡ്രൈവറെ മര്‍ദിച്ച രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ സെക്രട്ടറി അഗസ്റ്റിന്‍, ക്ലാര്‍ക്ക് അരുണ്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചെത്തിയ ഇവര്‍ തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ച് ഫ്രാന്‍സിസ് റോഡ് സ്വദേശി അജ്മല്‍ നാസി നല്‍കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് അജ്മല്‍ വ്യക്തമാക്കി. യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നില്‍ വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
അജ്മല്‍ നാസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ പൊലീസിലേല്‍പിച്ച ഇരുവരെയും രാത്രി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കസബ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.