Connect with us

National

കപ്പലില്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ അടക്കം 13 പേര്‍ പിടിയില്‍, ചോദ്യംചെയ്യല്‍ തുടരുന്നു

ഇന്നലെ അര്‍ധരാത്രിയാണ് കപ്പലില്‍ എന്‍സിബി റെയ്ഡ് നടത്തിയത്

Published

|

Last Updated

മുംബൈ | മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ(എന്‍സിബി) നടത്തിയ മിന്നല്‍ റെയ്ഡില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 13 പേര്‍ പിടിയിലായി. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടികൂടി. ഇവരെ എന്‍സിബി ചോദ്യംചെയ്തുവരികയാണ്.അതേ സമയം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇന്നലെ അര്‍ധരാത്രിയാണ് കപ്പലില്‍ എന്‍സിബി റെയ്ഡ് നടത്തിയത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ. യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. കപ്പല്‍ പുറംകടലിലെത്തി നിര്‍ത്തിയിട്ടപ്പോഴാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

ഒട്കോബര്‍ രണ്ടിന് പുറപ്പെടുന്ന കപ്പല്‍ ഒക്ടോബര്‍ നാലിനാണ് മുംബൈയില്‍ തിരിച്ചെത്താന്‍ പദ്ധതിയിട്ടിരുന്നത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. 800 മുതല്‍ 1000 പേര്‍ വരെ റെയ്ഡ് സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നു.

 

Latest