National
മദ്യലഹരിയില്‍ ട്രെയിനില്‍വെച്ച് യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സൈനികന്; പ്രധാനമന്ത്രിയ്ക്ക് പരാതി നല്കി
ഇതുമായി ബന്ധപ്പെട്ട് ആര്.പി.എഫിന് പരാതി നല്‍കിയെങ്കിലും നടപടി വൈകുകയായിരുന്നു.
ഭോപ്പാല്‍|മദ്യലഹരിയില്‍ ട്രെയിനില്‍വച്ച് യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സൈനികന്. ഹസ്രത് നിസാമുദ്ദീനില്‍ നിന്നും ഛത്തീസ്ഗഢിലെ ദുര്‍ഗിലേക്കുള്ള ട്രെയിനിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോര്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു യുവതിയുടെ ദേഹത്തേക്ക് സൈനികന് മൂത്രമൊഴിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആര്.പി.എഫിന് പരാതി നല്‍കിയെങ്കിലും നടപടി വൈകുകയായിരുന്നു. തുടര്‍ന്ന് യുവതി പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്കി.
ബി9 കോച്ചിലെ 23ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു യുവതിയും ഏഴ് വയസുള്ള കുട്ടിയും യാത്ര ചെയ്തിരുന്നത്. 24ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു സൈനികന് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇയാള്‍ മദ്യലഹരിയില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. സംഭവം യുവതി ഭര്‍ത്താവിനെ അറിയിക്കുകയും റെയില്‍വേ ഹെല്പ്പ്ലൈന് നമ്പറായ 139ല്‍ വിളിച്ച് പരാതി അറിയിക്കുകയും ചെയ്തു.
ഗ്വാളിയോറില്‍ നിന്നും ഝാന്‍സിയില്‍ നിന്നും ട്രെയിനില്‍ കയറിയ ആര്.പി.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെന്നും അവര്‍ നടപടി സ്വീരകിച്ചില്ലെന്നുമാണ് യുവതി പറയുന്നത്. അതേസമയം, യുവതിയുടെ പരാതിയില്‍ നടപടിയെടുത്തുവെന്നും ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ കോച്ചിലെത്തിയപ്പോള്‍ യുവതി സീറ്റിലുണ്ടായിരുന്നില്ലെന്നുമാണ് റെയില്‍വേയുടെ വാദം.