Kerala
മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി
റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ തങ്കപ്പന്‍ ആചാരിയാണു മരിച്ചത്
![](https://assets.sirajlive.com/2024/10/untitled-18-1-897x538.jpg)
അജിത്
കൊല്ലം | മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംങ്കല്‍ സ്വദേശി തങ്കപ്പന്‍ ആചാരിയാണ് മകന്‍ അജിത്തിന്റെ വെട്ടേറ്റു മരിച്ചത്. വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ തങ്കപ്പന്‍ ആചാരിയുടെ കഴുത്തില്‍ തോര്‍ത്തും മുറുക്കിയിരുന്നു. റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് 81 വയസ്സുകാരനായ തങ്കപ്പന്‍ ആചാരി.
മകന്‍ അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. അജിത്ത് ഭാര്യയുമായി പിരിഞ്ഞ് അച്ഛന്റെ ഒപ്പമായിരുന്നു താമസം. ഇയാള്‍ സ്ഥിരം മദ്യപനാണ്. അച്ഛനെ കൊലപ്പെടുത്തിയെന്ന് അജിത്ത് ഒരു സുഹൃത്തിനെ ഫോണിലൂടെ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ കൊട്ടാരക്കര പോലീസ് സംഭവ സ്ഥലത്തെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു.
അച്ഛനെ ശ്വാസം മുട്ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. മകന്റെ മദ്യപാനത്തെ അച്ഛന്‍ എതിര്‍ത്തിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.