Health
നല്ല കാഴ്ചയ്ക്ക് ഡ്രൈ ഫ്രൂട്ടുകളും നട്ട്‌സുകളും;അറിഞ്ഞിരിക്കാം ആരോഗ്യ ഗുണങ്ങൾ
കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിനും ഒരു പ്രധാന പങ്കുണ്ടെന്ന് അറിയാമല്ലോ. അതോടൊപ്പം തന്നെ സ്‌ക്രീന്‍ ടൈം കുറച്ചും കണ്ണിനു വേണ്ട ശ്രദ്ധ നല്‍കിയും നമുക്ക് നമ്മുടെ കണ്ണുകളെ പരിപോഷിപ്പിക്കാം.
കണ്ണിന് കാഴ്ച കൂട്ടാന്‍ സഹായിക്കുന്ന വിവിധ ഘടകങ്ങളെ നമുക്ക് നേരത്തെ പരിചയമുണ്ട്. വൈറ്റമിന്‍ എ അടങ്ങിയ ക്യാരറ്റ് കണ്ണിന് കാഴ്ച കൂട്ടുന്നതില്‍ പ്രധാനിയാണെന്ന് നമുക്കറിയാം. എന്നാല്‍ ചില നട്ട്‌സുകളും ഡ്രൈ ഫ്രൂട്ടുകളും കണ്ണിന് കാഴ്ച കൂട്ടുമെന്ന കാര്യം അറിയാമോ?
ഒറ്റയടിക്ക് കാഴ്ച കൂട്ടുകയല്ല മറിച്ച് കാഴ്ചയെ പ്രോത്സാഹിപ്പിക്കാന്‍ ചില നട്ട്‌സുകളും ഡ്രൈ ഫ്രൂട്ടുകളും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഏതൊക്കെ ഡ്രൈ ഫ്രൂട്ടുകളും നട്‌സുകളുമാണ് കണ്ണിന് കാഴ്ച കൂട്ടാന്‍ പ്രധാനമായും സഹായിക്കുന്നതെന്ന് നോക്കാം.
ബദാം
കണ്ണിന് കാഴ്ച കൂട്ടാന്‍ സഹായിക്കുന്ന നട്‌സുകളില്‍ പ്രമുഖനാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയില്‍ കണ്ണിന് ഉപകാരപ്രദമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും മാക്യൂലര്‍ റീജനറേഷനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു.
വാള്‍നട്ട്
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ വാള്‍നട്ടും കണ്ണിന്റെ ഉത്തമ തോഴന്‍ ആണ്.കണ്ണുകള്‍ക്ക് ചുറ്റും ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും രക്തചക്രമണം ക്രമപ്പെടുത്തുന്നതിനും വാള്‍നട്ട് സഹായിക്കുന്നു.
ആപ്രിക്കോട്ട്
വൈറ്റമിന്‍ എ, ബീറ്റകരോട്ടിന്‍ എന്നിവ അടങ്ങിയ ആപ്രിക്കോട്ട് കണ്ണിന്റെ മികച്ച കാഴ്ച്ച നിലനിര്‍ത്താന്‍ സഹായിക്കുകയും നിശാന്ധത പോലെയുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു.
ഉണക്കമുന്തിരി
പോളിഫെനോള്‍ പോലെയുള്ള ഘടകങ്ങള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ കണ്ണിനെ ഓക്‌സിഡേറ്റഡ് സ്‌ട്രെസ്സില്‍ നിന്നും കര കയറാന്‍ സഹായിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന കാഴ്ച പ്രശ്‌നങ്ങള്‍ക്കും ഉണക്കമുന്തിരി നല്ലൊരു പരിഹാരമാര്‍ഗമാണ്.
പിസ്ത
ലൂട്ടിന്‍, സിയാക് സാന്തിന്‍ എന്നിവയാല്‍ സമ്പന്നമാണ് പിസ്ത.ആരോഗ്യത്തിന് അത്ര നല്ലതല്ലാത്ത ബ്ലു റേ പോലെയുള്ളവയെ ചെറുക്കാനും തിമിരത്തെ തടയാനും ഒക്കെ പിസ്തയ്ക്ക് കഴിവുണ്ട്.
കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിനും ഒരു പ്രധാന പങ്കുണ്ടെന്ന് അറിയാമല്ലോ. അതോടൊപ്പം തന്നെ സ്‌ക്രീന്‍ ടൈം കുറച്ചും കണ്ണിനു വേണ്ട ശ്രദ്ധ നല്‍കിയും നമുക്ക് നമ്മുടെ കണ്ണുകളെ പരിപോഷിപ്പിക്കാം.