National
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഡിഎസ്പി കുഴഞ്ഞ് വീണ് മരിച്ചു
ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദര്‍ ദേശ്വളാണ് ജിമ്മില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

ചണ്ഡിഗഢ്| ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഡിഎസ്പി കുഴഞ്ഞ് വീണ് മരിച്ചു. ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദര്‍ ദേശ്വളാണ് ജിമ്മില്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ജോഗീന്ദര്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരിയാന വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഉദ്യോഗസ്ഥനായിരുന്നു ജോഗീന്ദര്‍. ജോഗീന്ദറിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഹരിയാനയിലെ ഒരു ടോള്‍ പ്ലാസ കടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മകനെ പോലീസ് പിടികൂടിയിരുന്നു. പാനിപ്പത്തിലെ ടോള്‍ പ്ലാസയില്‍ വച്ചാണ് സിംഗം എന്ന പേരില്‍ അറിയപ്പെടുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആശിഷ് കുമാര്‍ ജോഗീന്ദറിന്റെ മകനെ പിടികൂടിയത്. ഈ സംഭവത്തോടെയാണ് ജോഗീന്ദര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.