Connect with us

Ongoing News

ദുബൈ 10 എക്സ് ടീമുകള്‍ മൂന്നാം ഘട്ട പദ്ധതികള്‍ വികസിപ്പിക്കുന്നു

എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബസ്തി, ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ഖല്‍ഫാന്‍ ജുമാ ബില്‍ഹൂല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സംരംഭത്തില്‍ പങ്കാളികളായ സര്‍ക്കാര്‍ ഏജന്‍സികളുടെ വികസനത്തിനുള്ള സംവിധാനങ്ങള്‍ അവലോകനം ചെയ്തത്.

Published

|

Last Updated

ദുബൈ|കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ 10 എക്സ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകരിച്ച പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ദുബൈ 10 എക്സ് വര്‍ക്ക് ടീം രണ്ടാം യോഗം ചേര്‍ന്നു. ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ ആതിഥേയത്വം വഹിച്ച യോഗത്തില്‍ താമസക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക, യാത്രക്കാര്‍ക്കുള്ള യാത്രാനുഭവം വികസിപ്പിക്കുക, കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ആരോഗ്യം വര്‍ധിപ്പിക്കുക എന്നീ വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബസ്തി, ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ഖല്‍ഫാന്‍ ജുമാ ബില്‍ഹൂല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സംരംഭത്തില്‍ പങ്കാളികളായ സര്‍ക്കാര്‍ ഏജന്‍സികളുടെ വികസനത്തിനുള്ള സംവിധാനങ്ങള്‍ അവലോകനം ചെയ്തത്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നൂതന ഗവണ്‍മെന്റ് പ്രോജക്ടുകള്‍ നടപ്പിലാക്കുകയും ഗവണ്‍മെന്റ്‌ജോലികള്‍ വികസിപ്പിക്കുന്നതില്‍ ക്രിയാത്മകവും അംഗീകൃതവുമായ ആശയങ്ങളെ യാഥാര്‍ഥ്യമാക്കി മാറ്റുന്നതിനുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

Latest