Connect with us

Uae

ദുബൈ ജനസംഖ്യ 2026ഓടെ 40 ലക്ഷത്തിലെത്തും

2024-ൽ എമിറേറ്റിന്റ് പ്രതിശീർഷ ജി ഡി പി ഏകദേശം 38,000 ഡോളർ (139,460 ദിർഹം) ആയി ഉയർന്നു

Published

|

Last Updated

ദുബൈ |  ദുബൈയിലെ ജനസംഖ്യ 2026 ഓടെ നാല്പത് ലക്ഷത്തിലെത്തും.മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടിയുള്ള  പ്രൊഫഷണലുകളുടെയും നിക്ഷേപകരുടെയും ശക്തമായ ഒഴുക്ക് കാരമാണിത്. ആഗോള റേറ്റിംഗ് ഏജൻസി എസ് ആന്റ്പിയുടെതാണ് റിപ്പോർട്ട്.

യു എ ഇയുടെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്നവരെയും ജോലിക്കായി ദുബൈയിലേക്ക് പോകുന്നവരെയും ഒഴികെയുള്ള നിവാസികളുടെ ജനസംഖ്യ 2023 വർഷാവസാനം 3.7 ദശലക്ഷത്തിലെത്തി. 2026-ഓടെ ഇത് നാല് ദശലക്ഷത്തിലെത്തും.പ്രാദേശിക സാമ്പത്തിക, വിനോദസഞ്ചാര, വ്യാപാര കേന്ദ്രമെന്ന നിലയിൽ, ദുബൈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപം ആകർഷിക്കുകയാണ്.

ഇത് ജി ഡി പി വളർച്ചയ്ക്ക് കാരണമാവുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള കോടീശ്വരന്മാരെ ദുബൈയിലേക്ക് ആകർഷിച്ചു. 2024-ൽ എമിറേറ്റിന്റ് പ്രതിശീർഷ ജി ഡി പി ഏകദേശം 38,000 ഡോളർ (139,460 ദിർഹം) ആയി ഉയർന്നു.
2024 നും 2040 നും ഇടയിൽ രാജ്യത്തെ സെന്റി-മില്യണയർമാരുടെ കുടിയേറ്റത്തിൽ 150 ശതമാനത്തിലധികം വർധനവ് പ്രതീക്ഷിക്കുന്നു.

212 ശതകോടീശ്വരന്മാരും 72,500 കോടീശ്വരന്മാരും ഉള്ള ദുബൈ ഈ മേഖലയിൽ മികച്ച 50 നഗരങ്ങളിൽ 15-ാം സ്ഥാനത്താണ്.സാമ്പത്തിക പരിഷ്കാരങ്ങളും. ബിസിനസ് സൗഹൃദ നിയന്ത്രണങ്ങൾ, ലളിതമാക്കിയ വിസ വ്യവസ്ഥ, ദീർഘകാല റെസിഡൻസി വിസകളുടെ വിജയം എന്നിവ ദുബൈയിലെ പുതിയ ബിസിനസുകൾക്ക് ഊർജം പകരുന്നത് തുടരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest