Connect with us

Uae

ദുബൈയുടെ സൗരോർജ അബ്രകൾക്ക് അംഗീകാരം

യു എ ഇയിലെ ഔദ്യോഗിക അതോറിറ്റിയായ സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നൽകിയത്

Published

|

Last Updated

ദുബൈ | ദുബൈയുടെ സൗരോർജ അബ്രകൾക്കു അംഗീകാരം.റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ)യുടെ ആദ്യ വ്യാവസായിക രൂപകൽപ്പനയായ ഇലക്ട്രിക് അബ്രക്ക് ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റ് ലഭിച്ചു.

യു എ ഇയിലെ ഔദ്യോഗിക അതോറിറ്റിയായ സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നൽകിയത്. പൊതുഗതാഗത ഏജൻസിയിലെ ആർ ടി എയുടെ മറൈൻ ട്രാൻസ്പോർട്ട് വകുപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.വിവിധ മേഖലകളിൽ ബൗദ്ധിക സ്വത്തവകാശ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ഉത്തരവാദിയാണ് സാമ്പത്തിക മന്ത്രാലയം.

ആർ ടി എയുടെ പ്രത്യേക അവകാശങ്ങൾ സംരക്ഷിക്കുക, അതുല്യത ശക്തിപ്പെടുത്തുക, ലൈസൻസിംഗ് ഫ്രാഞ്ചൈസിംഗ് അവകാശങ്ങൾ പ്രാപ്തമാക്കുക, ആർ ടി എയുടെ വിലയേറിയ ആസ്തികൾ സംരക്ഷിക്കുക എന്നീ നിരവധി തന്ത്രപരമായ ലക്ഷ്യങ്ങൾ ഈ സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും സംഭാവന നൽകുന്ന പ്രധാന പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൊന്നായ സൗരോർജത്തിലെ വർധിച്ചുവരുന്ന ട്രാക്ക് റെക്കോർഡിലേക്ക് ഈ സർട്ടിഫിക്കേഷൻ പങ്കു ചേർക്കുന്നു. ജീവനക്കാരെ മികച്ച ആശയങ്ങളും നിർദേശങ്ങളും വികസിപ്പിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ സർഗാത്മകതയും നവീകരണവും മുന്നോട്ട് കൊണ്ടുപോകാൻ ആർ ടി എ പ്രതിജ്ഞാബദ്ധമാണ്.

---- facebook comment plugin here -----

Latest