Uae
ദുബൈ; സുരക്ഷ വർധിപ്പിക്കാൻ അധിക ഡ്രോൺ യൂണിറ്റുകൾ
തെരുവുകളിൽ നിന്ന് അടിയന്തര റിപ്പോർട്ട് ലഭിക്കുമ്പോൾ, ഡ്രോണുകൾ ബാധിത പ്രദേശത്തേക്ക് അയക്കുകയും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുകയും ചെയ്യും.
ദുബൈ | ദുബൈ പോലീസ് ഈ വർഷം അവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ വർധിപ്പിക്കും. ഡ്രോൺ യൂണിറ്റുകൾ ആറിൽ നിന്ന് എട്ടായി ഉയർത്താനാണ് പദ്ധതി. അടിയന്തര പ്രതികരണ സമയം മെച്ചപ്പെടുത്താനും പൊതു സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണിത്. ഡ്രോൺ ബോക്‌സ് സിസ്റ്റം പ്രാഥമിക പ്രതികരണ ഉപകരണമായി മാറുക, അത്യാഹിതങ്ങളെ ഫലപ്രദമായി സഹായിക്കുകയും നിയമ നിർവഹണ വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ സാധ്യമാക്കുക.
ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് ഓപറേഷൻസിലെ ആളില്ലാ എയർക്രാഫ്റ്റ് സിസ്റ്റംസ് സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഉമർ അൽമുഹൈരി പദ്ധതിയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ സമയം കുറക്കുന്നതിലും തീരുമാനമെടുക്കൽ പ്രക്രിയകൾക്ക് ആവശ്യമായ ഡാറ്റയും പിന്തുണയും നൽകുന്നതിൽ ഡ്രോൺ ബോക്‌സ് സംവിധാനം നിർണായകമാണ്.
ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ സമഗ്രമായ കവറേജ് നേടാനാവും. തെരുവുകളിൽ നിന്ന് അടിയന്തര റിപ്പോർട്ട് ലഭിക്കുമ്പോൾ, ഡ്രോണുകൾ ബാധിത പ്രദേശത്തേക്ക് അയക്കുകയും കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുകയും ചെയ്യും. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുന്നതിന് മുമ്പ് സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്താൻ ഇതിലൂടെ സാധിക്കും.