Connect with us

Uae

ദുബൈ; അഡ്വ സുധീർ ബാബു ട്രേഡ് കമ്മിഷണറായി നിയമിതനായി

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുധീർ ബാബു കാൽ നൂറ്റാണ്ടിലധികമായി യു എ ഇ യിൽ നിയമ സേവന രംഗത്ത് സജീവ സന്നിധ്യമാണ്.

Published

|

Last Updated

ദുബൈ | ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന കാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിൽ യു എ ഇ യിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമ്മീഷണറായി പ്രമുഖ അഭിഭാഷകനും സംരംഭകനും സുധീർ ബാബു നിയമിതനായി.

ഐ ഇ ടി ഒ യുടെ കീഴിൽ ഇന്ത്യ ജി സി സി ട്രേഡ് കൗൺസിലിന്റെ ഭാഗമായിട്ടാണ് ഈ സ്ഥാനത്തിന്റെ പ്രവർത്തന മേഖല. ഇന്ത്യക്കും വിവിധ രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക നയതന്ത്രജ്ഞത പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ട്രേഡ് ഓർഗനൈസേഷൻ ആണിത്. 2030 ഓടെ പ്രതിവർഷം പതിനായിരം കോടി ഡോളർ ഉഭയ കക്ഷി വ്യാപാരം നേടിയെടുക്കുക എന്ന പ്രതിജ്ഞാബദ്ധത പരിപോഷിപ്പിക്കൽ ഇന്ത്യയുടെ യു എ ഇ യിലേക്കുള്ള ട്രേഡ് കമ്മീഷണറുടെ പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നാണ്.

പരസ്പര വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്ക് പുറമെ ടൂറിസം, വിദ്യാഭ്യാസം, ഐ ടി, എസ് എം ഇ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ പ്രോത്സാഹനാത്മകമായ നടപടികൾ കൊണ്ടുവരുന്നതും അഡ്വ. സുധീർ ബാബുവിന്റെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുന്നു. മേക്ക് ഇൻ ഇന്ത്യയുടെ പാതയിൽ മേക്ക് ഇൻ എമിറേറ്റ്സ് പദ്ധതിയും ഏകോപിപ്പിക്കും. “ഇന്ത്യക്കും യു എ ഇ യിക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ത്വരിതപ്പെടുത്താൻ ചാലക ശക്തിയായി ദുബൈ കേന്ദ്രമാക്കി ഒരു ഓഫീസ് സ്‌ഥാപിച്ച് പ്രവർത്തന രേഖ രൂപീകരിക്കലാണ് ആദ്യത്തെ പരിപാടി. ഇന്ത്യൻ ചികിത്സാ സംവിധാനമായ ആയുർവേദത്തിന്റെ സമ്പൂർണ വ്യാപനവും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ യു എ ഇയിൽ കഴിയുന്ന ഇന്ത്യക്കാരുടെ മക്കൾക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും, സുധീർ ബാബു പറഞ്ഞു. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ സുധീർ ബാബു കാൽ നൂറ്റാണ്ടിലധികമായി യു എ ഇ യിൽ നിയമ സേവന രംഗത്ത് സജീവ സന്നിധ്യമാണ്.

Latest