Connect with us

Uae

ദുബൈ; ടാക്സിയിലെ പുകവലി കണ്ടെത്താൻ എ ഐ ഉപയോഗിക്കും

500-ലധികം എയർപോർട്ട് ടാക്സികളിൽ ഉയർന്ന നിലവാരമുള്ള എയർ ഫ്രെഷനറുകൾ ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു

Published

|

Last Updated

ദുബൈ | ടാക്സി ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ). ടാക്സികൾക്കുള്ളിൽ പുകവലി കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ  ഐ) ഉപയോഗിക്കും.  കാർ ക്യാമറകൾ വഴി ഇവ കണ്ടെത്തും.

എമിറേറ്റിലുടനീളം ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെയും നടപടികൾ അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. 500-ലധികം എയർപോർട്ട് ടാക്സികളിൽ ഉയർന്ന നിലവാരമുള്ള എയർ ഫ്രെഷനറുകൾ ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഈ സംരംഭങ്ങളിൽ ഡ്രൈവർമാർക്കും കമ്പനികളിലെയും ഡ്രൈവിംഗ് സ്‌കൂളുകളിലെയും ഇൻസ്ട്രക്ടർമാർക്കുള്ള ബോധവത്കരണവും പരിശീലന പരിപാടികളും തീവ്രമാക്കുന്നത് ഉൾപ്പെടുന്നുവെന്ന് ആർ‌ ടി ‌എ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്ഡയറക്ടർ ആദിൽ ശാകിരി പറഞ്ഞു.

ഹല ടാക്സികളിൽ വാഹനത്തിന്റെയും ഡ്രൈവറുടെയും വൃത്തിയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന പ്രതിമാസ പ്രവർത്തന സൂചികയും ഇതിൽ ഉൾപ്പെടുന്നു. ഗതാഗത മേഖലയുടെ വൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുമെന്ന് ശാകിരി പറഞ്ഞു.

Latest