Uae
ദുബൈ എയർപോർട്ട് വീണ്ടും തിരക്കിലേക്ക്; പ്രതിദിനം ശരാശരി 280,000 യാത്രക്കാർ
സുഗമമായ യാത്രാനുഭവത്തിനായി യാത്രക്കാര്‍ വിമാനത്താവളത്തിലെത്താനും ടെര്‍മിനലുകള്‍ ഒന്നിനും മൂന്നിനും ഇടയില്‍ യാത്ര ചെയ്യാനും മെട്രോ ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

ദുബൈ | ഫെബ്രുവരി 20 മുതല്‍ 28 വരെയുള്ള കാലയളവില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 25 ലക്ഷത്തിലധികം യാത്രക്കാരെ സ്വീകരിക്കും.പ്രതിദിനം ശരാശരി 280,000 യാത്രക്കാര്‍ എന്ന നിലയിലാണ് യാത്രക്കാര്‍ എത്തുക.
ഫെബ്രുവരി 22 ശനിയാഴ്ച ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാവും. 295,000-ത്തിലധികം ആയിരിക്കും ശനിയാഴ്ച എയര്‍പോര്‍ട്ടിലെത്തുക.നിരവധി ആഗോള പരിപാടികളും സ്‌കൂള്‍ അവധി ദിനങ്ങളുമാണ് വലിയ തിരക്കിന് കാരണമാകുന്നത്.
സുഗമമായ യാത്രാനുഭവത്തിനായി യാത്രക്കാര്‍ വിമാനത്താവളത്തിലെത്താനും ടെര്‍മിനലുകള്‍ ഒന്നിനും മൂന്നിനും ഇടയില്‍ യാത്ര ചെയ്യാനും മെട്രോ ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
ഫെബ്രുവരി 21 മുതല്‍ ടെര്‍മിനല്‍ ഒന്നിലേക്കുള്ള ബസ് സ്റ്റോപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന കാര്യം ശ്രദ്ധിക്കണമെന്നും ഇതര ഗതാഗത ഓപ്ഷനുകളും പുതുക്കിയ ഷെഡ്യൂളുകളും ആര്‍ ടി എ അറിയിക്കുമെന്നും ദുബൈ എയര്‍പോര്‍ട്ടിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.