Uae
ദുബൈ വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിലേക്ക്
15 ദിവസത്തിനുള്ളിൽ 43 ലക്ഷം യാത്രക്കാർ
ദുബൈ | ജനുവരിയിലെ ആദ്യ 15 ദിവസങ്ങളിൽ 4.3 ദശലക്ഷം യാത്രക്കാരെത്തുന്നതിനാൽ ദുബൈ ഇന്റർനാഷണലിൽ (ഡി എക്‌സ് ബി) ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിലേക്ക്.
കൊവിഡിന് മുമ്പ് 2018-19 കാലഘട്ടത്തിൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്നതാണ് ഈ കണക്ക്.
311,000-ലധികം അതിഥികളെ സ്വീകരിച്ച ഇന്നലെ ഏറ്റവും ഉയർന്ന തിരക്ക് രേഖപ്പെടുത്തി.ഉത്സവ സീസണിന് ശേഷം പുറത്തേക്ക് പറക്കുന്ന അന്താരാഷ്ട്ര സന്ദർശകരുടെയും അവധി ദിവസങ്ങൾ കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങുന്ന താമസക്കാരുടെയും വർധനയാണ് ഈ അസാധാരണമായ പ്രകടനത്തിന് കാരണമെന്ന് ഡി എക്‌സ് ബി അധികൃതർ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഈ കാലയളവിൽ പ്രതിദിനം ശരാശരി 287,000 അതിഥികൾ കടന്നുപോകുന്നു. 2024 ലെ ഇതേ കാലയളവിനേക്കാൾ എട്ട് ശതമാനം കൂടുതലും 2018-19ലെ കൊവിഡിന് മുമ്പുള്ള നിലയേക്കാൾ ആറ് ശതമാനം കൂടുതലുമാണിത്.കാര്യക്ഷമതയോടും അനായാസതയോടും കൂടി ആഗോള യാത്രാ ആവശ്യം നിറവേറ്റാനുള്ള തങ്ങളുടെ കഴിവ് തെളിയിക്കുന്നതാണ് ഇതെന്നും എയർപോർട്ട് കൂട്ടിച്ചേർത്തു.