Connect with us

Uae

ദുബൈ; വിമാനത്താവളങ്ങൾ കനത്ത തിരക്കിലേക്ക്

ഞായറാഴ്ചകളിൽ, സേവനങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും

Published

|

Last Updated

ദുബൈ | ദുബൈ രാജ്യാന്തര വിമാനത്താവളം കനത്ത തിരക്കിലേക്ക്. 3.6 ദശലക്ഷത്തിലധികം യാത്രക്കാർ നാളെ ടെർമിനലുകൾ വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഈദ് അൽ ഫിത്വർ പൊതു അവധി ദിനങ്ങളും സ്‌കൂൾ  അവധി ദിനങ്ങളും അവസാനിക്കുന്നതാണ് യാത്രക്കാരുടെ കുതിച്ചുചാട്ടത്തിന് കാരണം. രാജ്യാന്തര പുറപ്പെടലുകളിലും എത്തിച്ചേരലുകളിലും കുത്തനെ വർധനവിന് കാരണമാകുന്നു.

ഇന്നലെ കനത്ത തിരക്ക് അനുഭവപ്പെട്ടു. ഇന്നും തിരക്കിന്റെ ഏറ്റവും ഉയർന്ന ദിവസമായിരിക്കും.
വിമാനത്താവളത്തിനടുത്തുള്ള കനത്ത ഗതാഗതം ഒഴിവാക്കാൻ പൊതു ഗതാഗതം ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

റെഡ് ലൈൻ ടെർമിനലുകൾ ഒന്നിലും മൂന്നിലും നേരിട്ട് എത്തുന്നു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ അർധരാത്രി വരെ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ചകളിൽ കൂടുതൽ സമയം പ്രവർത്തിക്കും. ഞായറാഴ്ചകളിൽ, സേവനങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. മെട്രോയിൽ യാത്രക്കൊപ്പം ഒരു വലിയ സ്യൂട്ട്‌കേസും ഒരു ചെറിയ സ്യൂട്ട്‌കേസും മാത്രമേ അനുവദിക്കൂ.മെട്രോ ക്യാബിനുകൾക്കുള്ളിലെ പ്രത്യേക ലഗേജ് ഏരിയയിൽ ഇവ സൂക്ഷിക്കണം.

Latest