Uae
ദുബൈ എയർപോർട്ട്‌സിന് മികച്ച ജോലിസ്ഥലത്തിനുള്ള അവാർഡ്
ജോലി യോജിപ്പില്‍ ദുബൈ എയര്‍പോര്‍ട്ട്സ് 75 ശതമാനം സ്‌കോര്‍ നേടി.

ദുബൈ | ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ദുബൈ എയര്‍പോര്‍ട്ട്സിന് മികച്ച ജോലിസ്ഥലത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
ഗാലപ്പ് ഏര്‍പ്പെടുത്തിയ എക്‌സെപ്ഷണല്‍ വര്‍ക്ക്‌പ്ലേസ് ഓഫ് ദി ഇയര്‍ ജീവനക്കാരുടെ ഐക്യം പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്.
ദുബൈ എയര്‍പോര്‍ട്ട്സ് തങ്ങളുടെ ജീവനക്കാരുമായി ഇടപഴകുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള പുതിയ വഴികള്‍ സ്വീകരിക്കുകയും ജോലിസ്ഥലത്തെ മികവിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.ജോലി യോജിപ്പില്‍ ദുബൈ എയര്‍പോര്‍ട്ട്സ് 75 ശതമാനം സ്‌കോര്‍ നേടി.
90 രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി 347 സ്ഥാപനങ്ങള്‍, 53 വ്യവസായങ്ങള്‍, 3.3 ദശലക്ഷത്തിലധികം ജീവനക്കാര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഗവേഷണം.