Connect with us

Uae

ദുബൈ; അൽ ഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയായി

3,300 മീറ്ററിൽ അഞ്ച് പാലങ്ങളുടെ നിർമാണവും 6,820 മീറ്ററിൽ റോഡുകളുടെ വീതി കൂട്ടലും നടന്നു.

Published

|

Last Updated

ദുബൈ | അൽ ഖൈൽ റോഡ് വികസന പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയായതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. 3,300 മീറ്ററിൽ അഞ്ച് പാലങ്ങളുടെ നിർമാണവും 6,820 മീറ്ററിൽ റോഡുകളുടെ വീതി കൂട്ടലും നടന്നു.

അൽ ജദ്ദാഫ്, ബിസിനസ് ബേ, സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗദീർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെ അൽ ഖൈൽ റോഡിലെ ഏഴ് പ്രധാന മേഖലകളിലായാണ് മെച്ചപ്പെടുത്തലുകൾ നടത്തിയത്.

ദുബൈയുടെ തന്ത്രപരമായ സംരംഭങ്ങളിലൊന്ന് എന്ന നിലയിൽ, ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളിലേക്കുള്ള സമാന്തര പാതകളെ പിന്തുണക്കുന്ന ഇടനാഴികൾ മെച്ചപ്പെടുത്തുന്നതിൽ അൽ ഖൈൽ റോഡ് വികസന പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചു.

അൽ ഖൈൽ റോഡ്  ബിസിനസ് ബേ ക്രോസിംഗിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള കവല വരെ നീളുന്നു. ഏകദേശം 1.5 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്നു. മണിക്കൂറിൽ 19,600 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. യാത്രാസമയത്തിൽ 30 ശതമാനം കുറവ് വരുത്തി.

---- facebook comment plugin here -----

Latest