Connect with us

Uae

മയക്കുമരുന്ന് ശൃംഖല തകര്‍ത്ത് ദുബൈ

മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും രണ്ടുപേര്‍ക്ക് രണ്ട് മുതല്‍ ആറ് മാസം വരെ തടവും ഒരു പുരുഷനും ഒരു സ്ത്രീക്കും പിഴയും വിധിച്ചു.

Published

|

Last Updated

ദുബൈ | അഞ്ച് മയക്കുമരുന്ന് വില്‍പനക്കാരെയും കൈവശം വച്ച രണ്ട് വ്യക്തികളെയും ശിക്ഷിച്ച് ദുബൈ കോടതി. മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും രണ്ടുപേര്‍ക്ക് രണ്ട് മുതല്‍ ആറ് മാസം വരെ തടവും ഒരു പുരുഷനും ഒരു സ്ത്രീക്കും പിഴയും വിധിച്ചു.

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുബൈ പോലീസ് പതിയിരുന്ന് നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഒരു രഹസ്യ ഏജന്റിനെ ഉപയോഗിച്ചായിരുന്നു ഇവരെ വലയിലാക്കിയത്. ഒന്നാം പ്രതിയായ യൂറോപ്യന്‍ പൗരന് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കടത്തിന്റെ ചരിത്രമുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കി. 10,000 ദിര്‍ഹമിന് ഇയാളില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങാന്‍ പോലീസ് സമ്മതിക്കുകയും നിശ്ചിത സമയത്ത് സ്ഥലത്ത് എത്തി ഏഷ്യന്‍ പൗരന്‍ വഴി ഇടപാട് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് ഇയാളോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു, പക്ഷേ പ്രതി വിസമ്മതിച്ചു ഓടിപ്പോയി. എന്നാല്‍, മിനുട്ടുകള്‍ക്കു ശേഷം അയാള്‍ അറസ്റ്റിലായി.

പ്രതിയുടെ കാറില്‍ നടത്തിയ പരിശോധനയില്‍ 25 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള 24 റോള്‍ കൊക്കെയ്ന്‍ അടങ്ങിയ പെട്ടി കണ്ടെത്തി. മയക്കുമരുന്ന് വില്‍പന സൂചിപ്പിക്കുന്ന സംഭാഷണ രേഖകള്‍, ഫോട്ടോകള്‍, മാപ്പുകള്‍ എന്നിവ അടങ്ങിയ സെല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും അവരെയും പിടികൂടുകയും ചെയ്തു.

Latest