Uae
ദുബൈ; കോൺസുൽ ജനറൽ പോലീസ് മേധാവിയെ സന്ദർശിച്ചു
യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ദുബൈ | ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ദുബൈ പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ്ജനറൽ അബ്ദുല്ല അൽ മർറിയെ സന്ദർശിച്ചു. ദുബൈ പോലീസ് ഓഫീസേഴ്സ് ക്ലബ്ബിലായിരുന്നു കൂടിക്കാഴ്ച.
യു എ ഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. അവരുടെ ക്ഷേമവും സംയോജനവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പോലീസ് മേധാവി വിവരിച്ചു. സതീഷ് കുമാർ ശിവന് അൽ മർറി ഒരു സ്മാരക ഷീൽഡ് സമ്മാനിച്ചു.
---- facebook comment plugin here -----