Ongoing News
ദുബൈ തീപ്പിടിത്തം; മരിച്ച 16 പേരെയും തിരിച്ചറിഞ്ഞു
മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
ദുബൈ | ദേര നൈഫ് ഫ്രിജ് മുറാറിലെ താമസ കെട്ടിടത്തിൽ തീപിടിത്തിൽ മരിച്ച 16 പേരെയും തിരിച്ചറിഞ്ഞു. അത്യാഹിതത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. മലപ്പുറം വേങ്ങര സ്വദേശികളായ മലയാളി ദമ്പതികൾ കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവർക്ക് പുറമെ തമിഴ്നാട് സ്വദേശികളായ സ്വദേശികളായ ഗുഡു സാലിയക്കൂണ്ട് (49), ഇമാം കാസിം അബ്ദുൽ ഖാദർ (43) എന്നിവരും ആറ് സുഡാൻ പൗരന്മാർ, മൂന്ന് പാകിസ്ഥാൻ പൗരന്മാർ, നാല് ഇന്ത്യക്കാർ, കാമറൂൺ, ജോർദാനിയൻ, ഈജിപ്ഷ്യൻ പൗരന്മാർ എന്നിവരാണ് മരിച്ചത്.
ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും തിരിച്ചറിയാനും നടപടികൾക്കുമായി പ്രവർത്തിച്ചു വരികയാണ്. മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ശനിയാഴ്ച ഉച്ചയോടെയാണ് അൽ റാസിലെ കെട്ടിടത്തിന് തീപിടിച്ച് 16 പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലാണ് തീപിടുത്തമുണ്ടായത്. ദുബൈ സിവിൽ ഡിഫൻസ് ടീമുകൾ അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.