Uae
ദുബൈ തീപ്പിടിത്തം; വിഷു ആഘോഷത്തിനിടെ വന്ന ദുരന്തം
പുതിയ വീടിന്റെ പാലുകാച്ചലിന് പോകാനിരിക്കെയാണ് റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം
ദുബൈ | ദേര നൈഫ് ഫ്രിജ് മുറാറിലെ താമസ കെട്ടിടത്തിൽ വിഷു ആഘോഷിക്കാൻ അവധിയെടുത്ത് ഫ്ളാറ്റിലെ കഴിയവെയാണ് മലപ്പുറം സ്വദേശികളായ റിജേഷും ജെഷിയും തീപ്പിടിത്തം മൂലമുള്ള മരണത്തിന് കീഴടങ്ങുന്നത്.
ബിൽഡിംഗിൽ നാലാം നിലയിൽ ആണ് ഇവർ താമസിച്ചിരുന്നത്. തീ പടർന്നപ്പോൾ ഇവർ ഉറങ്ങുകയായിരുന്നു. റിജേഷ് ബിൽഡിംഗിന് അടുത്തുള്ള ഒരു ട്രാവൽ ഏജൻസി പാർട്ണറാണ്.
പ്രസന്നമായ പെരുമാറ്റം കൊണ്ട് വിദ്യാർത്ഥികളടക്കമുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ജെഷി പ്രൈമറി ഇംഗ്ലീഷ് അധ്യാപികയായിരുന്നു ഇവർ. 2023 മാർച്ച് 25 മുതൽ ദുബൈ ഖിസൈസിലെ വുഡ്ലെം പാർക്ക് സ്കൂളിൽ ആണ് ജോലി ചെയ്യുന്നത്.
പുതിയതായി നിർമിച്ച വീടിന്റെ പാലുകാച്ചലിന് പോകാനിരിക്കെയാണ് റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം എന്നത് അവരുടെ സുഹൃത്തുക്കളെയാകെ ദുഖത്തിലാഴ്ത്തുകയാണ്. വീടു നിർമ്മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ലായിരുന്നു.
ഇവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു സംസ്കരിക്കും.