Connect with us

Uae

ദുബൈ; വിശ്വാസ്യതയുള്ള സ്ഥാപനത്തിന്റെ ലോഗോ ഉപയോഗിച്ച് തട്ടിപ്പ്

കമ്പനിക്ക് കാര്യമായ നാശനഷ്ടവും സംഭവിച്ചുവെന്ന് കമ്പനി സി ഇ ഒ അറിയിച്ചു.

Published

|

Last Updated

ദുബൈ | ഉപഭോക്താക്കളില്‍ വിശ്വാസ്യത നേടിയ യു എ ഇ സ്ഥാപനത്തിന്റെ ലോഗോയും ഉത്പന്ന ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ തട്ടിപ്പ്. ദുബൈ ആസ്ഥാനമായ ഒരു ഭക്ഷ്യോത്പന്ന വിതരണ കമ്പനിക്കാണ് കടുത്ത സാമ്പത്തിക തിരിച്ചടികളും ബ്രാന്‍ഡിന്റെ വിശ്വാസ്യതക്ക് ക്ഷതവും നേരിട്ടത്.കമ്പനിക്ക് കാര്യമായ നാശനഷ്ടവും സംഭവിച്ചുവെന്ന് കമ്പനി സി ഇ ഒ അറിയിച്ചു.

തട്ടിപ്പുകള്‍ ആളുകളെ ലക്ഷ്യം വച്ചതിന് ശേഷം ഉത്പന്ന വില്‍പ്പനയില്‍ ഇടിവ് വന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓര്‍ഡറുകള്‍ 90 ശതമാനം വരെ തകര്‍ന്നു. നഷ്ടം നിയന്ത്രിക്കാന്‍ കുറച്ച് മാസത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. ഏകദേശം എട്ട് മാസം മുമ്പാണ് സമൂഹ മാധ്യമ പരസ്യങ്ങളിലൂടെ ഈ തട്ടിപ്പ് ആദ്യം ശ്രദ്ധിച്ചത്.ദേശി ഗീ ഉത്പന്നത്തിന്റെ ബ്രാന്‍ഡ് ലോഗോയും ചിത്രങ്ങളും പകര്‍ത്തി ഒരു ദിര്‍ഹത്തിന് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു പരസ്യം.

ഫേസ്ബുക്ക്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ വെബ്‌സൈറ്റുകളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു.സാധ്യതയുള്ള ഇരകളെ ഒരു സര്‍വേയിലൂടെ കണ്ടെത്തി ദിര്‍ഹത്തിന് ഉത്പന്നം വാങ്ങാന്‍ പ്രേരിപ്പിച്ചു. ഉത്പന്നം നല്‍കിയില്ല. എല്ലായിടത്തും ഒരേ തട്ടിപ്പ് തന്ത്രങ്ങളാണ് ഉപയോഗിച്ചത്.ഒരു സര്‍വേയില്‍ പങ്കെടുക്കാനും കുറച്ച് നിരുപദ്രവകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രേരിപ്പിച്ചു.

അടുത്ത ഘട്ടത്തില്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടിവന്നു. അതിനുശേഷം, ബേങ്കില്‍ നിന്ന് ഒരു ഒ ടി പി ലഭിച്ചു. ഉത്പന്നം ലഭിച്ചില്ല. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ക്രെഡിറ്റ് പരിധി കാരണം തന്റെ കാര്‍ഡിലെ 14,980 ദിര്‍ഹത്തിന്റെ ഇടപാട് നിരസിച്ചതായി സന്ദേശം ലഭിച്ചു. താമസിയാതെ, 5,030 ദിര്‍ഹത്തിന്റെ വാങ്ങല്‍ നടത്തിയതായി സൂചിപ്പിക്കുന്ന മറ്റൊരു സന്ദേശവും ലഭിച്ചെന്നും ഒരു ഉപഭോക്താവ് പരാതിപ്പെട്ടു.

Latest