Uae
ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന് പുതിയ ഡയറക്ടർ ബോർഡ്
മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിക്കും.

ദുബൈ|ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് പുനഃസംഘടിപ്പിച്ചു. ദുബൈ ഭരണാധികാരി എന്ന നിലയിൽ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അധ്യക്ഷനായിരിക്കും.
മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിക്കും. ഉമർ ബിൻ സുൽത്താൻ അൽ ഉലമ മാനേജിംഗ് ഡയറക്ടറായിരിക്കും. ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി, ലെഫ്റ്റനന്റ‌് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, മതാർ മുഹമ്മദ് അൽ തായർ, സഈദ് മുഹമ്മദ് അൽ തായർ, ഹിലാൽ സഈദ് അൽ മർറി, സഈദ് അൽ ഇതാർ, ഹുദ അൽ ഹാശിമി, അബ്ദുല്ല അലി ബിൻ സലീം, സഈദ് അൽ തായർ, ഡോ. അമർ അഹ്്മദ് ശരീഫ്, അബ്ദുല്ല ബിൻ ദമിതാൻ എന്നിവരാണ് ട്രസ്റ്റി ബോർഡിലെ മറ്റ് അംഗങ്ങൾ.