Uae
ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ദുബൈ ജി ഡി പി 116 ബില്യണ്‍ ദിര്‍ഹമായി
സുസ്ഥിര വളര്‍ച്ചയുടെ ആഗോള മാതൃകയും മുന്‍നിര സാമ്പത്തിക കേന്ദ്രവുമായും ദുബൈ മാറിയിരിക്കുന്നു.
ദുബൈ|ഈ വര്‍ഷം രണ്ടാം പാദത്തില്‍ ദുബൈയുടെ ജി ഡി പി 116 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. 3.3 ശതമാനം വര്‍ധനവിനാണ് എമിറേറ്റ് സാക്ഷ്യം വഹിച്ചതെന്ന് കിരീടാവകാശിയും യു എ ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. 2024 ന്റെ ആദ്യ പകുതിയില്‍ 3.2 ശതമാനം ഉയര്‍ച്ചയോടെ ഇത് 231 ബില്യണ്‍ ദിര്‍ഹത്തിലെത്തി. ദുബൈ ഭരണാധികാരിയുടെ ‘ദര്‍ശനാത്മക’ നേതൃത്വത്തിന് കീഴില്‍ നഗരത്തിന്റെ സാമ്പത്തിക പുരോഗതി മുന്നോട്ട് ഗമിക്കുകയാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
സുസ്ഥിര വളര്‍ച്ചയുടെ ആഗോള മാതൃകയും മുന്‍നിര സാമ്പത്തിക കേന്ദ്രവുമായും ദുബൈ മാറിയിരിക്കുന്നു. ലോകത്തെ മികച്ച മൂന്ന് നഗര സമ്പദ് വ്യവസ്ഥകളിലൊന്നായി ദുബൈയെ സ്ഥാപിക്കുക എന്ന അജണ്ട ലക്ഷ്യം വെക്കുന്ന ഡി 33ക്ക് മുതല്‍ക്കൂട്ടായ എല്ലാ ടീമുകള്‍ക്കും പങ്കാളികള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.