Connect with us

Uae

ദുബൈ ജി ഡി പി ശക്തമായ വളർച്ചയിൽ

ചില്ലറ വ്യാപാര മേഖല 2024 ലെ ആദ്യ മൂന്ന് പാദങ്ങളിൽ 83.12 ബില്യണിലെത്തി 2.9 ശതമാനം വളർച്ച രേഖപ്പെടുത്തി.

Published

|

Last Updated

ദുബൈ|ദുബൈയുടെ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചാ പാത തുടർന്നുവെന്ന് അവലോകന റിപ്പോർട്ട്. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി ഡി പി) 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.1 ശതമാനം ഉയർന്നു. പ്രധാന മേഖലകളിലുടനീളമുള്ള ഗണ്യമായ മുന്നേറ്റങ്ങൾ ഈ കുതിച്ചുചാട്ടം എടുത്തുകാണിക്കുന്ന റിപ്പോർട്ട് വിനിമയ മൂല്യം 339.4 ബില്യണിലെത്തിയതായി വ്യക്തമാക്കി.

മൊത്ത, ചില്ലറ വ്യാപാര മേഖല 2024 ലെ ആദ്യ മൂന്ന് പാദങ്ങളിൽ 83.12 ബില്യണിലെത്തി 2.9 ശതമാനം വളർച്ച രേഖപ്പെടുത്തി. ഗതാഗത, സംഭരണ മേഖല 5.3 ശതമാനം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 42.135 ബില്യനാണ് ഇതിന്റെ വിഹിതം. അതേസമയം, സാമ്പത്തിക, ഇൻഷ്വറൻസ് പ്രവർത്തന മേഖല 4.5 ശതമാനം വളർച്ച നേടി 39.439 ബില്യൺ ദിർഹമിലെത്തി.

ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് 4.1 ശതമാനം വളർച്ച കൈവരിച്ചപ്പോൾ, താമസ, ഭക്ഷ്യ സേവന മേഖല 3.7 ശതമാനവും നിർമാണ മേഖല 2.3 ശതമാനവും വളർച്ച കൈവരിച്ചു.
2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബൈയുടെ അസാധാരണമായ സാമ്പത്തിക പ്രകടനം, നവീകരണത്തിൽ അധിഷ്ഠിതമായ വളർച്ചയോടുള്ള നഗരത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബൈ ഡിപ്പാർട്ട്മെന്റ്ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡി ഇ ടി) ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു.

 

 

Latest