Connect with us

Uae

ദുബൈ ഇമിഗ്രേഷൻ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി

ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം. കൂടാതെ

Published

|

Last Updated

ദുബൈ | ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ഒരു പ്രത്യേക പാസ്‌പോര്‍ട്ട് സ്റ്റാമ്പ് പുറത്തിറക്കി.കഴിഞ്ഞ ദിവസം ദുബൈ സന്ദര്‍ശകരുടെ പാസ്പോര്‍ട്ടില്‍ ഈ സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്.

ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും പൊതുജനങ്ങളിലും സഞ്ചാരികളിലും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഉദ്യമം. കൂടാതെ ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ ഇന്‍ഫോര്‍മേഷന്‍ കാര്‍ഡുകളും സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു.

ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ സജീവമായി പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു.ഈ പ്രവര്‍തിതനങ്ങള്‍ സാമൂഹ്യ പ്രഭാവം മെച്ചപ്പെടുത്തുന്നതിനും ജീവത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നുവെന്ന് മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

Latest