Uae
ലോകമെമ്പാടുമുള്ള സര്‍ഗാത്മകരായ ആളുകള്‍ ഒത്തുചേരുന്ന പ്ലാറ്റ്ഫോമാണ് ദുബൈ: ശൈഖ് മുഹമ്മദ്
ജീവനക്കാരെ ജോലിയില്‍ മികച്ച നിലവാരം കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു.

ദുബൈ | അന്താരാഷ്ട്ര കമ്പനികളെയും സ്ഥാപനങ്ങളെയും ആകര്‍ഷിക്കാന്‍ വികസിത ചിന്തകളോടെ പ്രതിഭകളെ പിന്തുണയ്ക്കുന്ന പരിതസ്ഥിതിയെ ശക്തിപ്പെടുത്തുന്നതാണ് ദുബൈയുടെ ശ്രമങ്ങളെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
എല്ലാ മേഖലകളിലെയും മികച്ച കഴിവുകളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നും മെച്ചപ്പെടുത്തും. അവരുടെ ജോലിയില്‍ മികച്ച നിലവാരം കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. ആളുകളെ സേവിക്കുന്ന ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനും അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനും വേണ്ടിയുള്ള സൃഷ്ടിപരമായ ആളുകള്‍ ഒത്തുചേരുന്ന വേദിയാണ് ദുബൈ എന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈ സയന്‍സ് പാര്‍ക്കിലെ പ്രകൃതിദത്തവും ഓര്‍ഗാനിക് സുഗന്ധങ്ങളും ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ സ്വിസ് കമ്പനി ഫിര്‍മെനിക്കിന്റെ ആസ്ഥാനം സന്ദര്‍ശിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. 1895-ല്‍ സ്ഥാപിതമായ ഫിര്‍മെനിക്ക് ഏകദേശം 40,000 ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള 83 സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 11,000-ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം ഏകദേശം നാല് ബില്ല്യണ്‍ ആളുകളായാണ് കണക്കാക്കുന്നത്.